Times Kerala

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനില്‍ എത്തി

 
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനില്‍ എത്തി

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്ന് തിരിച്ച ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍ എത്തി. കന്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ ജപ്പാന്‍ ഭരണാധികാരി വരവേറ്റു. ഇന്നാണ് ഉച്ചകോടി തുടങ്ങുന്നത്. 29 വരെയാണ് ഉച്ചകോടി. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കും ഈ ഉച്ചകോടി വഴിയൊ രുക്കും. 19 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Related Topics

Share this story