ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു
Jul 23, 2021, 17:41 IST
ടോക്യോ: കോവിഡ് വ്യാപനത്തിനിടെ ലോകം ഉറ്റുനോക്കിയ ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്.ജപ്പാന് ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോയാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി. കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് ചടങ്ങിൽ ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക തനിമ നിറഞ്ഞുനില്ക്കുന്ന പരിപാടികള്‍ നടന്നു. നാഷണല്‍ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടും നടന്നു. അതേസമയം, ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി.