Times Kerala

കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ കേസെടുക്കാൻ കോടതി നിർദേശം

 
കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ കേസെടുക്കാൻ കോടതി നിർദേശം

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ കേസെടുക്കാൻ കോടതി നിർദേശം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ സി.ജെ.എം. കോടതിയാണ് നിർദേശം നൽകിയത്. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതുമാണെന്നാണ് പരാതി.

എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആര്‍. നന്ദന, യൂണിയന്‍ ചെയര്‍മാന്‍ വി.എസ്. യദുകൃഷ്ണ എന്നിവരുടെ പേരിലാണ് 153 (എ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിന് ഉത്തരവ് നല്‍കിയത്.

Related Topics

Share this story