Times Kerala

കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം; പുതിയ ജൂറിയെ നിയമിക്കാന്‍ നീക്കം

 
കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം; പുതിയ ജൂറിയെ നിയമിക്കാന്‍ നീക്കം

തൃശ്ശൂര്‍: ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം വിവാദമായതോടെ പുനര്‍നിര്‍ണയിക്കാന്‍ പുതിയ ജൂറിയെ നിയമിക്കാന്‍ നീക്കം. പുരസ്‌കാരതീരുമാനം കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി പുനഃപരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചപ്പിക്കുന്നത്.

തീരുമാനം എടുക്കുന്നതിനായി ജനറല്‍ കൗണ്‍സില്‍ ചേരണോയെന്ന കാര്യം നിര്‍വാഹക സമിതിയാണു തീരുമാനിക്കേണ്ടത്. ചിലപ്പോള്‍ നിര്‍വാഹക സമിതി നേരിട്ടുതന്നെ പുതിയ ജൂറിയെവെക്കാമെന്നു ശുപാര്‍ശ നല്‍കിയേക്കും.

പുരസ്‌കാര തീരുമാനം പുനഃപരിശോധിക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഇതില്‍ മാറ്റമില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു.

Related Topics

Share this story