Times Kerala

ഇ- പേമെന്റ് വിവരങ്ങള്‍ സൂക്ഷിക്കല്‍: ആര്‍ബിഐ വീണ്ടും നിലപാട് വ്യക്തമാക്കി

 
ഇ- പേമെന്റ് വിവരങ്ങള്‍ സൂക്ഷിക്കല്‍: ആര്‍ബിഐ വീണ്ടും നിലപാട് വ്യക്തമാക്കി

മുംബൈ: ഇന്ത്യന്‍ ഉപയോക്താക്കളുടെ ഇ- പേമെന്റ് വിവരങ്ങള്‍ സ്വന്തം രാജ്യം തന്നെ സൂക്ഷി ക്കേണ്ടതാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. നേരത്തെ ഇക്കാര്യം ധനകാര്യ വകുപ്പിനെ അറി യിച്ചിട്ടുള്ളതാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഇ-പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയില്‍തന്നെയുള്ള ഡേറ്റാ സെന്ററുകളില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു വിദേശ ഈ പേമെന്റ് കന്പനികള്‍ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ബിഐ വീണ്ടും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.

Related Topics

Share this story