കനത്ത മഴ ;മലപ്പുറത്ത് ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു
Jul 23, 2021, 07:51 IST
മലപ്പുറം: മലപ്പുറത്തെ മലയോര മേഖലയില്‍ കനത്ത മഴ. ഇതിനെ തുടർന്ന് ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പഞ്ചായത്തും പോലീസും പോത്ത്കല്ലില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. മുപ്പിനി പാലത്തിലൂടെയുള്ള ഗതാഗതം വെള്ളം കയറിയതിനെ തുടര്‍ന്ന് തത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.