Times Kerala

ഫ്രാൻസ് അത്യുഷ്ണത്തിലേക്ക്

 
ഫ്രാൻസ് അത്യുഷ്ണത്തിലേക്ക്

പാരിസ്: യൂറോപ്യൻ രാജ്യങ്ങൾ കൊടും ചൂടിലേക്ക് നീങ്ങുന്നതിനിടെ ഈ ആഴ്ച ഫ്രാൻസ് ചുട്ടുപൊള്ളുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഫ്രാൻസിലെ തെക്കൻ നഗരങ്ങളായ നീംസിലും കാർപെൻഡ്രാസിലും ചൂട് 45 ഡിഗ്രി സെൽഷ്യസ് എത്തിയേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഫ്രാൻസിൽ ഇതിനുമുമ്പ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത് 2003ലാണ്. തെക്കൻ ഫ്രാൻസിൽ 44.1 സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്. ഉയർന്ന താപനിലയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ പകുതിയിലധികം ഭാഗങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story