Times Kerala

കോഴിക്കോട് 1586 പേർക്ക് കൂടി കോവിഡ്; ടി.പി.ആർ 16.27 ശതമാനം

 
കോഴിക്കോട് 1586 പേർക്ക് കൂടി കോവിഡ്; ടി.പി.ആർ 16.27 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1586 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.16.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1568 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും രണ്ടു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9933 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1427 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 18686 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2882 പേർ ഉൾപ്പടെ 44313 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 721992 പേർ നിരീക്ഷണം പൂർത്തിയാക്കി.

Related Topics

Share this story