Times Kerala

“ഒ​രു രാ​ജ്യം ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കും; ന​രേ​ന്ദ്ര മോ​ദി

 
“ഒ​രു രാ​ജ്യം ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കും; ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കു​മെ​ന്നും മോ​ദി സൂ​ച​ന ന​ൽ​കി. ചി​ല​ർ​ക്കൊ​ക്കെ ഈ ​ആ​ശ​യ​ത്തോ​ട് ക​ടു​ത്ത എ​തി​ർ​പ്പു​ണ്ടാ​കും എ​ന്നാ​ൽ അ​ത് ന​ട​പ്പി​ലാ​ക്കേ​ണ്ട സു​പ്ര​ധാ​ന കാ​ര്യ​മാ​ണ്- മോ​ദി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​കു​ന്നു​ണ്ട്. അ​വ​ർ രാ​ജ്യ​സ​ഭ​യി​ല കാ​ര്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. ലോ​ക്സ​ഭ​യി​ലെ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം മ​ന​സി​ലാ​ക്കി ത​ന്നെ​യാ​ണ് അ​വ​ർ ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്ത​ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ നേ​​ര​​ട​​യാ​​ള​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​യ്ക്കു വേ​​ണ്ടി​​വ​​രു​​ന്ന ഭീ​​മ​​മാ​​യ ചെ​​ല​​വ് ഇ​​ന്ത്യ​​യെ​​പ്പോ​​ലെ ഒ​​രു വി​​ക​​സ്വ​​ര രാ​​ജ്യ​​ത്തി​​നു താ​​ങ്ങാ​​ൻ ക​​ഴി​​യു​​ന്ന​​തു​​മ​​ല്ല. യു​​എ​​സ് അ​​ട​​ക്ക​​മു​​ള്ള ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​ങ്ങ​​ളെ​​ക്കാ​​ൾ വ​​ള​​രെ വ​​ലു​​താ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ​​ക്കു വേ​​ണ്ടി​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ബ​​ജ​​റ്റ് വി​​ഹി​​തം. ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ്, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്നി​​വ​​യാ​​ണു പൊ​​തു​ജ​​ന​​ങ്ങ​​ൾ നേ​​രി​​ട്ടു ബ​​ന്ധ​​പ്പെ​​ടു​​ന്ന വോ​​ട്ടെ​​ടു​​പ്പു​​ക​​ൾ. അ​​തി​​നു വേ​​ണ്ടി വ​​രു​​ന്ന പ​​ണ​​ച്ചെ​​ല​​വും സ​​മ​​യ​​ന​​ഷ്ട​​വും വ​​ള​​രെ വ​​ലു​​താ​​ണെ​​ന്ന ബോ​​ധ്യ​​മാ​​ണ് ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന ന​​ടപ​​ടി​​യി​​ലേ​​ക്കു കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ ന​​യി​​ക്കു​​ന്ന​​ത്. ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ വി​​പ്ല​​വ​​ക​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​യി​​രി​​ക്കും അ​​തെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല.  മോ​ദി പ​റ​ഞ്ഞു

Related Topics

Share this story