Chem 2019 June

ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലയ്ക്ക് രാജ്യത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്; നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിനിടെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡ് സം​ഭ​വം ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു. അ​ത് എ​ല്ലാ​വ​രെ​യും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, ഈ ​ഒ​രു സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം ജാ​ർ​ഖ​ണ്ഡ് ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണ് എ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും? മോ​ദി ചോ​ദി​ച്ചു. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു സം​സ്ഥാ​ന​ത്തെ​യാ​കെ ത​ള്ളി​പ്പ​റ​യാ​നോ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നോ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന് ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച തബ്രെസ് ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങി. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രെസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്  ഝാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

Loading...
You might also like

Leave A Reply

Your email address will not be published.