Times Kerala

അ​ന​ന്യ​യു​ടെ മരണം; യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

 
അ​ന​ന്യ​യു​ടെ മരണം; യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍റ​ര്‍ ആ​ക്ടി​വി​സ്റ്റ് അ​ന​ന്യ കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​താ​യി അ​ന​ന്യ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​നും യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം, അതേസമയം, അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. ആത്‌മഹത്യ തന്നെയെന്ന് സ്‌ഥിരീകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പ്രാഥമിക റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്‌ടർമാരുടെ പ്രത്യേക സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു.ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം അനന്യയുടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.

Related Topics

Share this story