Times Kerala

ഫാമിലി ത്രില്ലറുമായി സുരാജ്, ഷൈൻ ടോം ചാക്കോയും; ‘റോയ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ

 
ഫാമിലി ത്രില്ലറുമായി സുരാജ്, ഷൈൻ ടോം ചാക്കോയും; ‘റോയ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. സിനിമയിലെ താരങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയെയും പോസ്റ്ററിലുണ്ട്. ഫാമിലി ത്രില്ലറുമായി സുരാജ്, ഷൈൻ ടോം ചാക്കോയും; ‘റോയ്’ സെക്കൻഡ് ലുക്ക് പോസ്റ്റർസുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫുമാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സുനില്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമാണ്.

Related Topics

Share this story