chem

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിപ്പെട്ടു; യുവതിയും മകനും മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്‌സി(35)യും ഇളയ മകനുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യുവുമ്പായില്‍ വച്ചാണ് സംഭവം. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍ നിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യവേയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ബിബിനേയും മറ്റു കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിബിന്‍ അപകടനില തരണം ചെയ്തതായും കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.