Times Kerala

ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ : നാടണയാനുള്ള ആഗ്രഹം മാറ്റി വച്ച് നിരവധി ​ മലയാളി കു​ടും​ബ​ങ്ങ​ൾ

 
ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ : നാടണയാനുള്ള ആഗ്രഹം മാറ്റി വച്ച് നിരവധി ​ മലയാളി കു​ടും​ബ​ങ്ങ​ൾ

ബു​റൈ​മി​: വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക് ഉയർത്തിയത് മൂ​ലം സ്കൂ​ൾ വാ​ർ​ഷി​ക അ​വ​ധി തു​ട​ങ്ങി ഒ​രു​മാ​സ​മാ​കാ​റാ​കു​േ​മ്പാ​ഴും നാ​ട്ടി​ൽ പോ​കാ​നാ​കാ​തെ നി​ര​വ​ധി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ. ഇത് മൂലം നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​ണ്​ ​ ഒ​മാ​നി​ൽ തു​ട​രു​ന്ന​ത്​. ബു​റൈ​മി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രിയിലും സ​ർ​വ​ക​ലാ​ശാ​ലയിലും ജോ​ലി​ചെ​യ്യു​ന്ന മലയാളി കുടുംബങ്ങൾ നാട്ടിൽ പോകാനാകാതെ കടുത്ത നിരാശയിലാണ് .

പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞ്​ മ​ട​ക്കി​യ​യ​ക്കാ​നി​രു​ന്ന​താ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന നി​ര​ക്ക്​ മൂ​ലം യാ​ത്ര നീ​ട്ടി​വെ​ച്ചു.  അ​വ​സാ​നം ഒ​രു നി​വൃ​ത്തി​യു​മി​ല്ലാ​തെ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ടി​ക്ക​റ്റെ​ടു​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​ത്. നാ​ട്ടി​ലെ ഉ​റ്റ​വ​രു​ടെ മ​ര​ണം, വി​വാ​ഹം, പെ​രു​ന്നാ​ൾ ആ​ഘോ​ഷം തു​ട​ങ്ങി​യ​വ​ക്കൊ​ന്നും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്ന​വ​രും വാ​ർ​ഷി​ക അ​വ​ധി​യി​ൽ വീ​ട്ടി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​വ​രും ബു​റൈ​മി​യി​ൽ ധാ​രാ​ള​മു​ണ്ട്.

എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലും ഒ​മാ​ൻ എ​യ​റി​ലും ജൂ​ലൈ 20ന്​ ​ശേ​ഷ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ ചെ​റി​യ കു​റ​വെ​ങ്കി​ലും വ​ന്ന​ത്​. ആ​ഗ​സ്​​റ്റി​ൽ ​വ​ലി​യ പെ​രു​ന്നാ​ൾ അ​ടു​ക്കു​ന്ന​തോ​ടെ നി​ര​ക്ക്​ വീ​ണ്ടും മൂ​ന്ന​ക്ക​ത്തി​ലേ​ക്ക്​ കു​തി​ച്ചു ക​യ​റി​യേ​ക്കും. സാ​ധാ​ര​ണ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ര​ണ്ടി​ര​ട്ടി​യാ​ണ്​ വ​ർ​ധ​ന​യെ​ങ്കി​ൽ ഇ​ക്കു​റി നാ​ലി​ര​ട്ടി വ​ർ​ധ​ന​യാ​ണു​ള്ള​ത്​. ഇ​ൻ​ഡി​ഗോ, ജെ​റ്റ് എ​യ​ർ​വേ​സ് എ​ന്നി​വ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കേ​ര​ള സെ​ക്​​ട​ർ സ​ർ​വി​സ്​ നി​ർ​ത്തി​യ​തും നി​ര​ക്ക്​ കു​തി​ച്ചു​യ​ർ​ത്തി. അ​വ​സ​രം മു​ത​ലെ​ടു​ത്ത്​ യാ​ത്ര​ക്കാ​രു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ്വീ​ക​രി​ക്കു​ന്ന​ത്.

Related Topics

Share this story