Times Kerala

ഇറാനെ പൂട്ടാൻ യുഎസ് ; ഇറാൻ പരമോന്നത നേതാവിനെ ഉൾപ്പെടുത്തി ഉപരോധം ശക്തമാക്കി

 
ഇറാനെ പൂട്ടാൻ യുഎസ് ; ഇറാൻ പരമോന്നത നേതാവിനെ ഉൾപ്പെടുത്തി ഉപരോധം ശക്തമാക്കി

വാഷിങ്ടൺ: ഇ​റാ​നെ​തി​രായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി അമേരിക്ക . ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെട്ടവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് യു.എസിന്‍റെ പുതിയ നടപടി.

ഖാംനഇ, ഖാംനഇയുടെ ഒാഫീസ്, റെവല്യൂഷണറി ഗാർഡിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാർ അടക്കമുള്ളവരുടെ വരുമാന സ്രോതസുകൾ നശിപ്പിക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്. പുതിയ ഉപരോധ ഉത്തരവ് പ്രകാരം യു.എസ് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഖാംനഇ അടക്കമുള്ളവർക്ക് ലഭിച്ചിരുന്ന വരുമാനം നിലക്കും. അതേസമയം, നയതന്ത്ര തലത്തിലുള്ള പരിഹാരമല്ല മറിച്ച് യുദ്ധ വെറിയാണ് അമേരിക്കയെ നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷരീഫ് തുറന്നടിച്ചു .

ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടതിന് പിന്നാലെ ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്ക​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട ഡൊണാൾഡ് ട്രം​പ്​ വൈ​കാ​തെ പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ ​പ്ര​ഖ്യാ​പി​ച്ച്​ സാ​മ്പ​ത്തി​ക ‘യു​ദ്ധം’ ശ​ക്​​ത​മാ​ക്കുകയായിരുന്നു.

Related Topics

Share this story