chem

ചൈനയിൽ ‘മഹാപ്രളയം’ ഷാഓലിൻ ക്ഷേത്രമടക്കം വെള്ളത്തിനടിയിൽ; മരണസംഖ്യ 30 കടന്നു

ബെയ്‌ജിങ്‌: കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. പ്രകൃതി ക്ഷോഭത്തിൽ ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ്​ മാദ്ധ്യമങ്ങൾ റിപ്പോർട്​ ചെയ്​തു.മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ പലരും ഓഫിസുകളിലും സ്​കൂളുകളിലും അപാർട്​മെന്റുകളിലും കുടുങ്ങി. നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചുപോയി.ഇതിനിടെ പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നു ദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ്​ പെയ്​തത്. 1.2 കോടി ജനസംഖ്യയുള്ള ഷെങ്​സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക വിവരം. ​ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രമടക്കം വെള്ളത്തിനടിയിലായി.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.