Times Kerala

പ്രണയവിവാഹം, ഭാര്യയിൽ സംശയം തോന്നി തുടങ്ങിയത് മുതൽ കുടുംബകലഹം; ഒടുവിൽ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

 
പ്രണയവിവാഹം, ഭാര്യയിൽ സംശയം തോന്നി തുടങ്ങിയത് മുതൽ കുടുംബകലഹം; ഒടുവിൽ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ബേഡഡുക്ക : ഭർത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ഞിരത്തിങ്കാൽ കൊളംബക്കാലിലെ സുമിത(23)യാണു മരിച്ചത്. സഭവത്തിൽ ഭർത്താവ് അരുൺകുമാറിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹശേഷം  ഇരുവരും തമ്മിൽ കുടുംബ കലഹവും സംഘർഷവും പതിവായിരുന്നുവെന്നും അരുണിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.  സുമിതയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഏകമകൻ അഭിൽ (3). സുമിതയുടെ അമ്മ: ജാനകി.

Related Topics

Share this story