Times Kerala

ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഡയറക്ടറെ പുറത്താക്കി

 
ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഡയറക്ടറെ പുറത്താക്കി

ടോ​ക്കി​യോ: ഒളിമ്പിക്സിന് തിരി തെളിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സം​ഘാ​ട​ക സ​മി​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഡ​യ​റ​ക്ട​ർ കെ​ന്‍റാ​രോ കോ​ബ​യാ​ഷി കോ​ബ​യാ​ഷി​യെ പു​റ​ത്താ​ക്കി​യ​താ​യി സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സീ​കോ ഹാഷി​മോ​ട്ടോ അ​റി​യി​ച്ചു. കെന്‍റാരോ കോബയാഷി 1998 ൽ ഒരു കോമഡി ഷോയ്ക്കിടെ നടത്തിയ ഹോളോകാസ്റ്റ് (കൂട്ടക്കൊല) തമാശയാണ് പുറത്താക്കലിന് ഇടയാക്കിയത്. നാ​സി കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഒ​രു ഷോ​യി​ൽ ലെ​റ്റ്സ് പ്ലേ ​ഹോ​ളോ​കോ​സ്റ്റ് എ​ന്ന പ​റ​ഞ്ഞ​താ​യാ​ണ് ആ​രോ​പ​ണം.

Related Topics

Share this story