Times Kerala

കടുത്ത വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 15കാരി അഞ്ചു മാസം ഗർഭിണി; പീഡിപ്പിച്ചത് കാമുകനടക്കം ആറുപേർ

 
കടുത്ത വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 15കാരി അഞ്ചു മാസം ഗർഭിണി; പീഡിപ്പിച്ചത് കാമുകനടക്കം ആറുപേർ

ചെന്നൈ : പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറ് പേര്‍ ചേർന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലപ്പണിക്കാരയതിനാല്‍ പത്താം ക്ലാസുകാരി പലപ്പോഴും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടിയുടെ കാമുകന്‍. പെണ്‍കുട്ടിയുമായി പലപ്പോഴും പ്ലസ് വണ്‍ വിദ്യാര്‍ഥി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി.ഇക്കാര്യം ആണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് അഞ്ച് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story