Times Kerala

എതിരെ വരുന്ന എന്തിനെയും നാമാവശേഷമാക്കും.!! ഭൂമിക്ക് നേരെ കൂറ്റന്‍ ഉല്‍ക്ക: ആശങ്കയോടെ ശാസ്ത്രലോകം

 
എതിരെ വരുന്ന എന്തിനെയും നാമാവശേഷമാക്കും.!! ഭൂമിക്ക് നേരെ കൂറ്റന്‍ ഉല്‍ക്ക: ആശങ്കയോടെ ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക വരുന്നതായി പ്രമുഖ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. 2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. ഒരു സ്റ്റേഡിയത്തിന്റെ അത്രയും തന്നെ വലിപ്പമുള്ള ഈ ഉല്‍ക്ക അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഛിന്നഗ്രഹം സെക്കന്‍ഡില്‍ 8.2 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ മറികടന്നുപോകുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രവചനം. ഓരോ സെക്കന്ഡിലും 8 കിലോമീറ്റര്‍ ദൂരമാണ് ഈ ഛിന്നഗ്രഹം പിന്നിടുന്നത്. ഇത്രയും വേഗത്തില്‍ വരുന്നതിനാല്‍ എതിര്‍ ദിശയില്‍ വരുന്ന എന്തിനേയും നാമാവശേഷമാക്കിയാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരമെന്നാണ് നാസ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. തുടര്‍ച്ചയായി നാസയുടെ നിരീക്ഷണത്തിലാണ് ഈ ഛിന്നഗ്രഹമുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അടുത്ത് കൂടി കടന്ന് പോവുമെങ്കിലും ഇത് ഭൂമിയില്‍ ഇടിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related Topics

Share this story