Times Kerala

കുണ്ടറ പീഡനം; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

 
കുണ്ടറ പീഡനം; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം: സംസ്ഥാനത്തു ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയ കുണ്ടറ പീഡന ആരോപണത്തിൽ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കാൻ കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ കാണാൻ സാധിച്ചിരുന്നില്ല.പരാതി ഒതുക്കി തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന യുവതിയും കുടുംബവും മന്ത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് നിലവിൽ ആലോചിക്കുന്നത്.

Related Topics

Share this story