Times Kerala

കെടിയു ഓഫ്‌ലൈൻ പരീക്ഷകൾ ഇന്ന് ആരംഭിക്കും; പ്രതിഷേധങ്ങളുമായി വിദ്യാർത്ഥികൾ

 
കെടിയു ഓഫ്‌ലൈൻ പരീക്ഷകൾ ഇന്ന് ആരംഭിക്കും; പ്രതിഷേധങ്ങളുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഇന്ന് കെടിയു സർവകലാശാലയുടെ ബിടെക്, എം ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ, എംബിഎ അഞ്ചാം സെമസ്റ്റർ പരീക്ഷ മുതലായ പരീക്ഷകൾക്ക്  തുടക്കമാകുമെന്ന് കെടിയു വിസി അറിയിച്ചു. കൊറോണ കാലത്ത് ഇത്തരത്തിലുള്ള ഓഫ്‌ലൈൻ പരീക്ഷ നടത്തിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

മറ്റു പല സർവകലാശാലകളും  ഓൺലൈനായി പരീക്ഷ നടത്തുമ്പോഴാണ് കേരള സാങ്കേതിക സർവകലാശാലയുടെ ഈ തീരുമാനം.

സെമെസ്റ്ററിലുടനീളം ഓൺലൈൻ ക്ലാസുകൾ നടത്തിയിട്ട് പരീക്ഷ മാത്രം ഓഫ്‌ലൈനായി നടത്തുന്നത് ശരിയല്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കോളേജുകളിൽ പാഠഭാഗങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ്  സാങ്കേതിക സർവ്വകലാശാല യാതൊരു അറിയിപ്പുമില്ലാതെ പരീക്ഷാ തീയതി നിശ്ചയിച്ചത് . ഇതിലൂടെ തങ്ങളുടെ ഭാവിയെ ചോദ്യം ചെയ്യുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

Related Topics

Share this story