Times Kerala

ഇന്ത്യ- കൗണ്ടി സെലക്ട് ഇലവൻ ത്രിദിന സന്നാഹ മത്സരം; ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറിയുമായി ഹസീബ്, കൗണ്ടി സെലക്ട് ഇലവൻ 220/ 9

 
ഇന്ത്യ- കൗണ്ടി സെലക്ട് ഇലവൻ ത്രിദിന സന്നാഹ മത്സരം; ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറിയുമായി ഹസീബ്, കൗണ്ടി സെലക്ട് ഇലവൻ 220/ 9

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ- കൗണ്ടി സെലക്ട് ഇലവൻ ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ രണ്ടാം ദിനം സെഞ്ചുറിയുമായി ഹസീബ് ഹമീദ്.ഇന്ത്യ- കൗണ്ടി സെലക്ട് ഇലവൻ ത്രിദിന സന്നാഹ മത്സരം; ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറിയുമായി ഹസീബ്, കൗണ്ടി സെലക്ട് ഇലവൻ 220/ 9 ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311 റൺസിന്‌ മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കൗണ്ടി സെലക്ട് ഇലവൻ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലാണ്.

കൗണ്ടി സെലക്ട് ഇലവന്റെ ഓപ്പണർ ഹസീബ് ഹമീദിന്റെ സെഞ്ച്വറി പ്രകടനമാണ് ടീമിന് 200 കടക്കാൻ തുണയായത്. 112 റൺസ് നേടിയ ഹസീബാണ് ടീമിന്റെ ടോപ് സ്‌കോറർ. ലിയാം പാറ്റേഴ്സൺ(33), ലിൻഡൻ ജെയിംസ്(27), ജാക്ക് ലിബ്ബി(12) എന്നിവർക്ക് മാത്രമാണ് കൗണ്ടി സെലക്ട് ഇലവന്റെ രണ്ടക്കം കടന്ന മറ്റു താരങ്ങൾ.ഇന്ത്യ- കൗണ്ടി സെലക്ട് ഇലവൻ ത്രിദിന സന്നാഹ മത്സരം; ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറിയുമായി ഹസീബ്, കൗണ്ടി സെലക്ട് ഇലവൻ 220/ 9 ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും, മൊഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുംറ, താക്കൂർ, ജഡേജ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ഇംഗ്ലണ്ട് ടീമിനായി ഹസീബ് മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതും 2016 ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു. അന്ന് മൂന്ന് ടെസ്റ്റിൽ നിന്നുമായി 219 റൺസാണ് ഹസീബ് നേടിയത്. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിനുള്ള ടീമിലും ഹസീബ് ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ- കൗണ്ടി സെലക്ട് ഇലവൻ ത്രിദിന സന്നാഹ മത്സരം; ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറിയുമായി ഹസീബ്, കൗണ്ടി സെലക്ട് ഇലവൻ 220/ 9ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഉപനായകൻ അജിൻക്യ രഹാനെ, ആർ അശ്വിൻ, എന്നിവർക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ രോഹിത് ശർമയുടെ നായകത്വത്തിലാണ് ഇന്ത്യൻ ടീം മത്സരിക്കാനിറങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കെ എൽ രാഹുലിന്റെയും ജഡേജയുടെയും മികച്ച പ്രകടനത്തിലൂടെയാണ് 311 റൺസ് നേടിയത്.

Related Topics

Share this story