chem

രണ്ട് പതിറ്റാണ്ടിലേറെ സിനിമാ ലോകത്ത് സജീവമായിരുന്ന നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (88) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു . ഭാര്യ മരിച്ചിട്ട് ഒരു മാസം തികയുന്നതിനിടയിലാണ് പടന്നയും വിട പറയുന്നത്. നാടകലോകത്ത് നിന്ന് സിനിമാ ലോകത്തെത്തിയ പടന്നയില്‍ രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ പടന്നയില്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര് കെ ടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like
Leave A Reply

Your email address will not be published.