Times Kerala

അ​ന്വേ​ഷണം ലഭിക്കുന്ന തെളിവിൻ്റെ അടിസ്ഥാനത്തിൽ മാത്രമെന്ന് പെഗാസസ് സോ​ഫ്റ്റ്‌​വെ​യ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഇ​സ്രാ​യേ​ല്‍ ക​മ്പ​നിഎ​ന്‍​എ​സ്ഒ

 
അ​ന്വേ​ഷണം ലഭിക്കുന്ന തെളിവിൻ്റെ അടിസ്ഥാനത്തിൽ മാത്രമെന്ന് പെഗാസസ് സോ​ഫ്റ്റ്‌​വെ​യ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഇ​സ്രാ​യേ​ല്‍ ക​മ്പ​നിഎ​ന്‍​എ​സ്ഒ

ന്യൂ​ഡ​ൽ​ഹി: ചാ​ര​സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗാ​സ​സ് ദു​രു​പ​യോ​ഗം ചെ​യ്ത് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ ന​ട​ന്ന​തി​ന് തെ​ളി​വു​ല​ഭി​ച്ചാ​ല്‍ ,ലഭിക്കുന്ന തെളിവ് വിശ്വസനീയം ആണെങ്കിൽ മാത്രം അ​ന്വേ​ഷണം നടത്തും എന്ന് സോ​ഫ്റ്റ്‌​വെ​യ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഇ​സ്രാ​യേ​ല്‍ ക​മ്പ​നി എ​ന്‍​എ​സ്ഒ. ഈ പ്രതികരണം ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.

ത​ങ്ങ​ളു​ടെ പെഗാസസ് സാ​ങ്കേ​തി​ക വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു ല​ഭി​ച്ചാ​ല്‍ എ​ന്‍​എ​സ്ഒ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം നടത്തുകയും ആവശ്യമെങ്കിൽ സി​സ്റ്റം നി​ര്‍​ത്ത​ലാ​ക്കുകയും ചെയ്യുമെന്ന് ക​മ്പ​നി ഉറപ്പു നൽകി.കൂടാതെ ​ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ ഇ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കി​ല്ല എ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

Related Topics

Share this story