Times Kerala

ഇ​സ്രാ​യേ​ൽ സാ​ന്നി​ധ്യം : ‘പു​രോ​ഗ​തി​ക്കു​​വേ​ണ്ടി സ​മാ​ധാ​നം’ സ​മ്മേ​ള​നം ബഹിഷ്‌കരിച്ച് കു​വൈ​ത്ത്

 
ഇ​സ്രാ​യേ​ൽ സാ​ന്നി​ധ്യം : ‘പു​രോ​ഗ​തി​ക്കു​​വേ​ണ്ടി സ​മാ​ധാ​നം’ സ​മ്മേ​ള​നം ബഹിഷ്‌കരിച്ച് കു​വൈ​ത്ത്

കു​വൈ​ത്ത്​ : ‘പു​രോ​ഗ​തി​ക്കു​​വേ​ണ്ടി സ​മാ​ധാ​നം’ എന്ന ത​ല​ക്കെ​ട്ടോടെ ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത്​ പ​െ​ങ്ക​ടു​ക്കു​ന്നി​ല്ല. ജൂ​​ൺ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യി വേ​ദി പ​ങ്കി​ടാ​ൻ ​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​ത​ു​കൊ​ണ്ടാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ത്ത​തെ​ന്നാ​ണ്​ കു​വൈ​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം. യുഎസും ഇ​സ്രാ​യേ​ലും ഏ​താ​നും അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ളും പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി ഫ​ല​സ്​​തീ​നും ബ​ഹി​ഷ്​​ക​രി​ക്കു​ക​യാ​ണ്. ഫ​ല​സ്​​തീ​നോ​ടു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യം വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ കു​വൈ​ത്ത് പിൻവാങ്ങിയത് .

ഫ​ല​സ്​​തീ​നെ പി​ന്തു​ണ​ക്കു​ക​യെ​ന്ന​ത്​ കു​വൈ​ത്തി​​െൻറ വി​ദേ​ശ​ന​യ​ത്തി​​െൻറ കാ​ത​ലാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറ്​ ​െഎ​ക​ക​ണ്​​ഠ്യേ​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related Topics

Share this story