Times Kerala

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 40 ലക്ഷത്തിന്റെ സ്വർണം; യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

 
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 40 ലക്ഷത്തിന്റെ സ്വർണം; യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

ചെന്നൈ: 40 ലക്ഷത്തിലധികം വിലവരുന്ന സ്വർണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Related Topics

Share this story