Times Kerala

നടി ഗെഹന വസിഷ്ടിനും നീലച്ചിത്ര നിർമാണത്തിൽ പങ്ക്; കുന്ദ്ര നിക്ഷേപിച്ചതു കോടികൾ; പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് അശ്ലീല ചിത്ര ആപ്പുകൾ നിർമ്മിച്ച് നൽകിയെന്നും കണ്ടെത്തൽ

 
നടി ഗെഹന വസിഷ്ടിനും നീലച്ചിത്ര നിർമാണത്തിൽ പങ്ക്; കുന്ദ്ര നിക്ഷേപിച്ചതു കോടികൾ; പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് അശ്ലീല ചിത്ര ആപ്പുകൾ നിർമ്മിച്ച് നൽകിയെന്നും കണ്ടെത്തൽ

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ടു. അശ്ലീല ചിത്ര നിർമാണത്തിൽ കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കോടതിയെ മുംബൈ പൊലീസ് ധരിപ്പിച്ചു. കുന്ദ്രയ്ക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും മുബൈ പൊലീസ് പറഞ്ഞു. ‘ഹോട്ഷോട്സ്’ എന്ന ആപ്പാണ് അശ്ലീല വിഡിയോകൾ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നതെന്നും 45കാരനായ കുന്ദ്രയാണു കേസിലെ നിർണായക കണ്ണിയെന്നു പൊലീസ് പറയുന്നു. പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് അശ്ലീല ചിത്ര ആപ്പുകൾ ഈ കമ്പനി നിർമിച്ചു നൽകിയതായും പോലീസ് പറയുന്നു. ഗഹന വസിഷ്ട് എന്ന ബോളിവുഡ് നടി അറസ്റ്റിലായതോടെയാണ് കുന്ദ്രയുടെ പങ്കു പുറത്തായത്. ഗഹ്നയെ ചോദ്യം ചെയ്തപ്പോൾ കുന്ദ്രയുടെ മുൻ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്.

Related Topics

Share this story