Times Kerala

ഇതുകൊണ്ടാണ് സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത്, ഒരു ശുദ്ധീകരണം ആവശ്യമാണ്; രാജ് കുന്ദ്രയുടെ അറസ്റ്റിൽ പ്രതികരണവുമായി കങ്കണ

 
ഇതുകൊണ്ടാണ് സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത്, ഒരു ശുദ്ധീകരണം ആവശ്യമാണ്; രാജ് കുന്ദ്രയുടെ അറസ്റ്റിൽ പ്രതികരണവുമായി കങ്കണ

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഇതു കൊണ്ടാണ് താന്‍ സിനിമാ മേഖലയെ അഴുക്കുചാല്‍ എന്ന് വിളിക്കുന്നതെന്നാണ് നടി പറയുന്നത്.

‘സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത് ഇതിനാലാണ്, മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിന്റെ അടിത്തട്ടില്‍ നിന്നു തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ടിക്കു വെഡ്‌സ് ഷേരു ചിത്രത്തിലൂടെ പുറത്തു കൊണ്ടു വരും, നമുക്ക് വ്യക്തമായ മൂല്യമുള്ള ഒരു സംവിധാനം വേണം, ഒരു ശുദ്ധീകരണം ആവശ്യമാണ്’ എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Topics

Share this story