Times Kerala

ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണ, രാജിവെക്കേണ്ട സാഹചര്യമില്ലെന്നും എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍

 
ശശീന്ദ്രന് പാർട്ടിയുടെ പൂർണ പിന്തുണ, രാജിവെക്കേണ്ട സാഹചര്യമില്ലെന്നും എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍

കൊച്ചി: എകെ ശശീന്ദ്രന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. ശശീന്ദ്രൻ പാര്‍ട്ടിയുടെ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്‌തതെന്നും, മന്ത്രിസ്‌ഥാനം രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പീതാംബരന്‍ മാസ്‌റ്റർ പറഞ്ഞു. വിവാദത്തില്‍ എകെ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് പിസി ചാക്കോ പറഞ്ഞു. അതേസമയം, എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കോഴിക്കോട് നിന്നും തലസ്ഥാനത്ത് എത്തിയ മന്ത്രി ക്ലിഫ് ഹൌസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഇരുവരും ഫോണിലൂടെ സംസാരിച്ചിരുന്നു. പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പറയാനുള്ള കാര്യങ്ങള് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് യുവതി നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ശശീന്ദ്രന്റെ ശബ്ദരേഖ പുറത്ത് വന്നത്. സംഭവം പ്രതിപക്ഷം അടക്കം വൻവിവാദമാക്കിയിരുന്നു.

Related Topics

Share this story