Times Kerala

രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്

 
രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്

ടോക്യോ: ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിന് ഒളിമ്പ്കസിൽ പങ്കെടുക്കുന്നതിന് വിലക്ക്. രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. തുടർന്ന് അശ്വാഭ്യാസ താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ജൂൺ 26ന് നടത്തിയ എ സാമ്പിൾ ടെസ്‌റ്റിലാണ് കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒളിമ്പിക്‌സിൽ മൽസരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ മൂന്ന് ജമ്പർമാരിൽ ഒരാളാണ് കെർമോൻഡ്.

Related Topics

Share this story