Times Kerala

അനന്യയുടെ മരണം; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും

 
അനന്യയുടെ മരണം; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും

കൊച്ചി: ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്‍റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സംഭവത്തിൽ ട്രാൻസ്ജെൻഡർ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്.ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

Related Topics

Share this story