Times Kerala

മാരുതി ഈക്കോ വാനുകളുടെ സൈലൻസറുകൾ കാറുകളുടെ സൈലൻസർ മാത്രം മോഷ്ടിക്കുന്ന കള്ളന്മാർ അറസ്റ്റിൽ

 
മാരുതി ഈക്കോ വാനുകളുടെ സൈലൻസറുകൾ കാറുകളുടെ സൈലൻസർ മാത്രം മോഷ്ടിക്കുന്ന കള്ളന്മാർ അറസ്റ്റിൽ

മുംബൈ: മാരുതി ഈക്കോ വാനുകളുടെ സൈലൻസറുകൾ കാറുകളുടെ സൈലൻസർ മാത്രം മോഷ്ടിക്കുന്ന കള്ളന്മാർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിൽനിന്ന് കഴിഞ്ഞ ദിവസം മാരുതി ഈക്കോയുടെ 25 സൈലൻസറുകളുമായി നാലംഗസംഘം ആണ് പിടിയിലായത്. കുർളയിൽ നിന്നുള്ള ഷംസുദ്ദീൻഖാൻ (22), ഷംസുദ്ദീൻ ഷാ (21), സദ്ദാംഖാൻ (26), നദീം ഖുറേഷി (21) എന്നിവരാണ് പിടിയിലായത്. ജൂൺ ആറിന് താനെ സ്വദേശി റോഷ്നി റൗത്ത് അവരുടെ ഫ്ളാറ്റ് സമുച്ചയത്തിൽ പാർക്ക് ചെയ്തിരുന്ന ഈക്കോ കാറിന്റെ സൈലൻസർ മോഷണം പോയതായി കൽവ പോലീസിൽ പരാതി നൽകി. ഇതിലുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

Related Topics

Share this story