Times Kerala

വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 
വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: വീട്ടമ്മയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നംപറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു(29)വിനെയാണ് അമ്പവലയവയല്‍ മഞ്ഞപ്പാറയിലെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ഥലത്തുനിന്നും യുവതിയുടെ ബാഗും ചെരുപ്പും ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടില്ല. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ കുര്യന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്ന് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നി പറഞ്ഞു.

Related Topics

Share this story