Times Kerala

വേശ്യാവൃത്തി നിയമപരമെങ്കിൽ ക്യാമറയിൽ പകർത്തുന്നതിൽ എന്താണ് പ്രശ്നം; രാജ് കുദ്രയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽമീഡിയ

 
വേശ്യാവൃത്തി നിയമപരമെങ്കിൽ ക്യാമറയിൽ പകർത്തുന്നതിൽ എന്താണ് പ്രശ്നം; രാജ് കുദ്രയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽമീഡിയ

ന്യൂഡൽഹി: നീലച്ചിത്രത്തിന്റെ പേരിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ പഴയ ട്വീറ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒമ്പത് വർഷം മുമ്പ് നീലച്ചിത്ര നിർമ്മാണത്തെ ന്യായീകരിച്ച് നടത്തിയ ട്വീറ്റാണ് ഇത്.രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കിൽ , അത് കാമറയിൽ പകർത്തുന്നതിന് എന്താണ് കുഴപ്പമെന്നാണ് ബോളിവുഡ് താരം ശിൽപ്പാഷെട്ടിയുടെ ഭർത്താവ് കൂടിയായ രാജ് കുന്ദ്രയുടെ ട്വീറ്റിലൂടെ ചോദിച്ചത്. ഇതാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. വേശ്യാവൃത്തി നിയമപരമാണെങ്കിൽ പിന്നെ പോണോഗ്രാഫി എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇവിടെ പോണും വേശ്യാവൃത്തിയും തമ്മിലാണ് പ്രശ്നം.പണം നൽകിയുള്ള ലൈംഗികത ക്യാമറയ്ക്ക് മുന്നിൽ നിയമപരമാക്കിയാൽ എന്താണ് കുഴപ്പമെന്നാണ് രാജ്കുദ്ര അന്ന് ചോദിച്ചത്. 2012 ലായിരുന്നു രാജ് കുന്ദ്ര ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതേസമയം, കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയെ നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസ് അറസ്റ് ചെയ്തത്. ഇതിനു പിന്നാലെയായിരുന്നു പഴയ ട്വീറ്റ് വൈറലായത്.

Related Topics

Share this story