Times Kerala

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം 14 ലോ​ക​നേ​താ​ക്ക​ളു​ടെ ഫോ​ണു​ക​ളും പെ​ഗാ​സ​സ് ചോ​ര്‍​ത്തി

 
പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം 14 ലോ​ക​നേ​താ​ക്ക​ളു​ടെ ഫോ​ണു​ക​ളും പെ​ഗാ​സ​സ് ചോ​ര്‍​ത്തി

ല​ണ്ട​ൻ: പെ​ഗാ​സ​സ് ലോക നേതാക്കളുടെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ, ആഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റാ​മ​ഫോ​സ എ​ന്നി​വ​ര​ട​ക്കം 14 ലോ​ക നേ​താ​ക്ക​ളു​ടെ ഫോ​ൺ വിവരങ്ങൾ പെഗാസസ് ചോർത്തിയതായാണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 34 രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, സൈ​നി​ക മേ​ധാ​വി​ക​ൾ, മു​തി​ർ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ർ എ​ന്നി​വ​ര്‍ പെ​ഗാ​സ​സ് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്ള​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. പെ​ഗാ​സ​സ് പ​ട്ടി​ക​യി​ലെ ലോ​ക നേ​താ​ക്ക​ളി​ല്‍ 10 പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും മൂ​ന്ന് പ്ര​സി​ഡ​ണ്ടു​മാ​രുടെയും പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇന്ത്യയിൽ ഇ​സ്രാ​യേ​ല്‍ നി​ര്‍​മി​ത ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും ജ​ഡ്ജി​മാ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്ത് വ​ന്ന​ത്. പിന്നാലെ സംഭവം വൻ വിവാദമാകുകയും ചെയ്തിരുന്നു.

Related Topics

Share this story