Times Kerala

സന്നാഹ മത്സരത്തിൽ ഒന്നാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിൽ; സെഞ്ചുറിയുമായി രാഹുൽ, അർധസെഞ്ചുറിയുമായി ജഡേജ

 
സന്നാഹ മത്സരത്തിൽ ഒന്നാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിൽ; സെഞ്ചുറിയുമായി രാഹുൽ, അർധസെഞ്ചുറിയുമായി ജഡേജ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കൗണ്ടി സെലക്ട് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 90 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 306 എന്ന നിലയിൽ.

മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുലും അർധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും തിളങ്ങി. 150 പന്തിൽ 101 റൺസ് നേടി രാഹുൽ റിട്ടയേർഡ് ചെയ്തപ്പോൾ 146 പന്തിൽ 75 റൺസെടുത്ത് ജഡേജ മടങ്ങി. സന്നാഹ മത്സരത്തിൽ ഒന്നാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിൽ; സെഞ്ചുറിയുമായി രാഹുൽ, അർധസെഞ്ചുറിയുമായി ജഡേജവിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് കോവിഡ് ബാധിച്ചതിനാലും രണ്ടാം നമ്പർ കീപ്പർ വൃദ്ധിമാൻ സാഹ ഐസൊലേഷനലിനായതിനാലും സന്നാഹ മത്സരത്തിൽ രാഹുലാണ്‌ വിക്കറ്റ് കീപ്പർ. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ക്രീസിലുള്ളത്. നായകൻ വിരാട് കോഹ്‌ലിയ്ക്കും ഉപനായകൻ അജിൻക്യ രഹാനെയ്ക്കും വിശ്രമം നൽകിയപ്പോൾ ഇന്ത്യ രോഹിത് ശർമയുടെ നായകത്വത്തിലാണ് കളിക്കാനിറങ്ങിയത്.സന്നാഹ മത്സരത്തിൽ ഒന്നാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിൽ; സെഞ്ചുറിയുമായി രാഹുൽ, അർധസെഞ്ചുറിയുമായി ജഡേജ ഇന്ത്യയുടെ മുൻനിര താരങ്ങൾ നിറം മങ്ങിയപ്പോൾ രാഹുലിന്റെയും ജഡേജയുടെയും 127 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് ശർമ്മ(9), മായങ്ക് അഗർവാൾ(28), ചേതേശ്വർ പൂജാര(21), ഹനുമ വിഹാരി(24), ഷാർദുൾ ഥാക്കൂർ(20), അക്‌സർ പട്ടേൽ(0), ഉമേഷ് യാദവ്(12) എന്നിവരാണ് പുറത്തായ ഇന്ത്യൻ താരങ്ങൾ. ക്രെയ്ഗ് മൈൽസ് മൂന്നും ലിയാം പാറ്റേഴ്സൺ, ലിൻഡൻ ജെയിംസ് എന്നിവർ രണ്ടും ജാക്ക് കർസോൺ ഒന്നും വിക്കറ്റുകൾ കൗണ്ടി സെലക്ട് ഇലവനായി വീഴ്ത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുമ്പോൾ മുൻനിര താരങ്ങൾ നിറം മങ്ങുന്നത് ഇന്ത്യയ്ക്ക് ക്ഷീണമാണ്. സാധാരണ ടെസ്റ്റ് പ്രകടങ്ങളിൽ മികച്ച പ്രകടനം നടത്താറുള്ള ചേതേശ്വർ പൂജാരയ്ക്ക് സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതും ഇന്ത്യയെ നിരാശയിലാഴ്ത്തി.

Related Topics

Share this story