Times Kerala

നിതി ആയോഗ് സി ഇ ഒ സ്ഥാനത്ത് അമിതാഭ് കാന്ത് 2 വര്‍ഷം കൂടി തുടരും

 
നിതി ആയോഗ് സി ഇ ഒ സ്ഥാനത്ത് അമിതാഭ് കാന്ത് 2 വര്‍ഷം കൂടി തുടരും

ന്യൂഡല്‍ഹി: നിതി ആയോഗ് സി ഇ ഒ സ്ഥാനത്ത് അമിതാഭ് കാന്തിന് രണ്ട് വര്‍ഷം കൂടി കാലാവധി കേന്ദ്രസർക്കാർ നീട്ടി നല്‍കി. 2021 ജൂണ്‍30 വരെയാണ് അമിതാഭ് കാന്തിന് കാലാവധി നീട്ടി നല്‍കിയത്. 2016 ഫെബ്രുവരി 17നാണ് രണ്ട് വര്‍ഷത്തേക്ക് നിതി ആയോഗ് സി ഇ ഒ ആയി അമിതാഭ് കാന്ത് ചുമതലയേറ്റത്. 2018 ല്‍ കാലാവധി പൂർത്തിയായപ്പോൾ ഇത് ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ വർഷം ജൂണ്‍ അവസാനത്തോടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു.

1980 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ‘നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ-ആയോഗി’ന്റെ ചുരുക്കപ്പേരാണ് നീതി ആയോഗ്. മോദി സര്‍ക്കാറിന്‍റെ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതികളുടെ പ്രധാന ആസൂത്രകനായിരുന്നു അമിതാഭ് കാന്തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related Topics

Share this story