chem

ഓഡീഷന് ആവശ്യപ്പെട്ടത് നഗ്നവീഡിയോ; ഒരുപാട് ആളുകളുടെ ജീവിതം അവർ നശിപ്പിച്ചു; നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്‌ക്കെതിരേ നടി സാഗരിക സുമന്‍

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി സാഗരിക ഷോണ സുമന്‍ രംഗത്ത്. ഇന്നലെ രാത്രിയിലാണ് രാജ് കുന്ദ്രയെ അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് തന്നെയും രാജ് കുന്ദ്രയും സംഘവും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി സാഗരിക രംഗത്ത് വന്നിരിക്കുന്നത്. ഓഡീഷന് വേണ്ടി തന്റെ നഗ്നവീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടതെന്നാണ് നടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ താൻ ഇത് വിസമ്മതിക്കുകയായിരുന്നെന്നും, പിന്നീട് ഓഡീഷന് പോയില്ലെന്നും, ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് രാജ് കുന്ദ്രയും സംഘവും എന്നും സാഗരിക സുമന്‍ ആരോപിച്ചു. അതേസമയം,കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like
Leave A Reply

Your email address will not be published.