Times Kerala

വനിത ഡോക്​ടറുടെ ശരീരത്തിൽ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ; പരിശോധനയിൽ കണ്ടെത്തിയത് ആൽഫ, ഡെൽറ്റ വകഭേദങ്ങൾ

 
വനിത ഡോക്​ടറുടെ ശരീരത്തിൽ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ; പരിശോധനയിൽ കണ്ടെത്തിയത് ആൽഫ, ഡെൽറ്റ വകഭേദങ്ങൾ

ദിസ്​പുർ: അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്​ഥിരീകരിച്ചതായി റിപ്പോർട്ട്. കോവിഡ്​ പ്രതിരോധ വാക്​സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ച ഡോക്​ടറുടെ ശരീരത്തിലാണ് ഡെറാഡൂണിലെ റീജ്യണൽ മെഡിക്കൽ റിസർച്ച്​ സെന്‍ററിൽ നടത്തിയ പരിശോധനയിൽ ആൽഫ, ഡെൽറ്റ വകഭേദങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ അവർ രോഗമുക്തി നേടുകയതായാണ് അധികൃതർ പറഞ്ഞത്.

Related Topics

Share this story