Times Kerala

യുവാവ് തൂങ്ങി മരിച്ചു, മൃതദേഹാഹം താഴെയിറക്കാൻ മരത്തിൽ കയറിയ പിതാവും അതേ മരത്തിൽ തന്നെ തൂ​ങ്ങി​മ​രി​ച്ചു; ഞെട്ടിക്കുന്ന സംഭവം തൃശ്ശൂരിൽ

 
യുവാവ് തൂങ്ങി മരിച്ചു, മൃതദേഹാഹം താഴെയിറക്കാൻ മരത്തിൽ കയറിയ പിതാവും അതേ മരത്തിൽ തന്നെ തൂ​ങ്ങി​മ​രി​ച്ചു; ഞെട്ടിക്കുന്ന സംഭവം തൃശ്ശൂരിൽ

തൃ​ശൂ​ർ: യു​വാ​വ് തൂ​ങ്ങി മരിച്ചതിൽ മനംനൊന്ത പി​താ​വും അ​തേ​മ​ര​ത്തി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ച്ചു. കു​ന്നം​കു​ളം എ​യ്യാ​ൽ ആ​ദൂ​ർ റോ​ഡി​ൽ ജാ​ഫ​ർ ക്ല​ബി​ന് സ​മീ​പ​മാ​ണ് നാടിനെ നടുക്കിയ ആത്മഹത്യകൾ നടന്നത്. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന് വി​ളി​ക്കു​ന്ന ദാ​മോ​ദ​ര​ൻ (53), മ​ക​ൻ ശ​ര​ത് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് ശരത്തിനെ വീ​ടി​ന​ടു​ത്ത് പാ​ട​ത്തി​നോ​ടു ചേ​ർ​ന്ന മ​ര​ത്തി​ൽ തൂ​ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പിതാവ് ദാ​മോ​ദ​ര​ൻ മകന്റെ മൃതദേഹം താഴെയിറക്കാനായിമ​ര​ത്തി​ൽ ക​യ​റിയശേഷം പെ​ട്ടെ​ന്ന് ഉ​ടു​ത്തി​രു​ന്ന മു​ണ്ട് മ​ര​ത്തി​ൽ കെ​ട്ടി ക​ഴു​ത്തി​ൽ കു​രു​ക്കി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഈസമയം, ഒ​ന്നും ചെ​യ്യാ​നാ​വാ​തെ ര​ണ്ടു മ​ര​ണം ക​ണ്ട ന​ടു​ക്ക​ത്തി​ലാ​യി​രു​ന്നു ദാ​മോ​ദ​ര​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ സ​ജി​ത്ത്.സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ഴെ​യി​റ​ക്കി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story