Times Kerala

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

 
കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

മലായാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം അറിയിച്ചത്. ജയസൂര്യയ്ക്കും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്.അണിയറയിൽ മാജിക്കും തമാശയും ഒരുങ്ങുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കുമെന്നാണ് ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ളത് ഹിറ്റു സിനിമകളായതിനാൽ ആരാധകർ ആവേശത്തിലാണ്.

Related Topics

Share this story