Times Kerala

മാലിക്കിലെ അറബിക്ക് ബീജിഎം പാടിയ മിടുക്കിക്കൊപ്പമുള്ള ചിത്രവുമായി ഫഹദ്; ഏറ്റെടുത്ത് ആരാധകർ

 
മാലിക്കിലെ അറബിക്ക് ബീജിഎം പാടിയ മിടുക്കിക്കൊപ്പമുള്ള ചിത്രവുമായി ഫഹദ്; ഏറ്റെടുത്ത് ആരാധകർ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ്. ദൃശ്യങ്ങളും താരങ്ങളുടെ അഭിനയവും പോലെ തന്നെ മനോഹരമായിരുന്നു ചിത്രത്തിലെ ബിജിഎമ്മും ഗാനങ്ങളും ഒക്കെ. ഇതിനിടെ സിനിമ പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തത് മാലിക്കിലെ അറബിക്ക് ബിജിഎമ്മാണ്. അറബിക്ക് ഗാനം പാടിയ കൊച്ച് മിടുക്കി ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ താരമായി കഴിഞ്ഞു. നിലമ്പൂര്‍ സ്വദേശിയായ ഹിദയാണ് ആ മനോഹരമായ ബിജിഎമ്മിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ മാലിക്കിലെ അലീക്കയും ഫിദയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഫഹദിനൊപ്പം സെല്ഫിയെടുക്കുന്ന ഹിദയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Fahadh Faasil (@fahadhfaassil)

Related Topics

Share this story