Times Kerala

രാജിവെച്ച നടിമാരുടെ തിരിച്ചുവരവ് എളുപ്പമല്ല, സംഘടനാംഗങ്ങളുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

 
രാജിവെച്ച നടിമാരുടെ തിരിച്ചുവരവ് എളുപ്പമല്ല, സംഘടനാംഗങ്ങളുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: എ.എം.എം.എയില്‍ അംഗത്വം വേണ്ടവര്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് സംഘടന. രാജിവെച്ച നടിമാരുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നും രാജി വെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ മാത്രം പരിഗണിക്കുമെന്നും സംഘടന പറഞ്ഞു. രാജിക്കത്ത് നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. സംഘടനയുടെ പുതിയ ഭരണഘടന ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ സംഘടന വിട്ടു പോയവര്‍ മാപ്പു ചോദിച്ചാല്‍ തിരിച്ചെടുക്കാമെന്നായിരുന്നു ആദ്യഘട്ടത്തില്‍ അമ്മ ഭാരവാഹികളുടെ പ്രതികരണം. എന്നാല്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച്ച ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടനാഭേദഗതിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. രാജിക്കത്തു നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ല. ആവശ്യമെങ്കില്‍ അംഗത്വത്തിനു വേണ്ടി അവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. നടി ആക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. അംഗങ്ങള്‍ക്കിടയിലെ ചേരിതിരിവ് വ്യക്തമാക്കുന്ന വാട്ട്‌സ്അപ്പ് ഓഡിയോകളും പുറത്തു വന്നിരുന്നു. ഇത്തരം പ്രതികരണങ്ങളില്‍ നിന്നും അംഗങ്ങളെ കര്‍ശനമായി വിലക്കുന്ന നിര്‍ദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്.

മാധ്യമങ്ങള്‍ വഴിയുള്ള പ്രതികരണങ്ങള്‍ക്കും എ.എം.എം.എ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൡലാ സോഷ്യല്‍ മീഡിയയിലോ സംഘടനയെ വിമര്‍ശിക്കരുതെന്നാണ് എ.എം.എം.എ മുന്നറിയിപ്പ് നല്‍കുന്നത്. വിമര്‍ശനങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ഭരണഘടനാ ഭേദഗതിയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിമുതല്‍ വനിതകള്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story