Times Kerala

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; ജയം തുടർന്ന് പരമ്പര നേടാൻ ഇന്ത്യ

 
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; ജയം തുടർന്ന് പരമ്പര നേടാൻ ഇന്ത്യ

ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിലെ ജയം തുടർന്ന് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി ജയിച്ച ഇന്ത്യ ഇന്ന് ജയിക്കുകയാണെങ്കിൽ പരമ്പര സ്വന്തമാക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ വിജയലക്ഷ്യമായ 263 റൺസ് 14 ഓവർ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിനാണ് രാഹുൽ ദ്രാവിഡിന്റെ യുവനിര നേടിയത്. ഇന്ത്യൻ നിരയിൽ നായകൻ ശിഖർ ധവനുൾപ്പെടെ ബാറ്റിങ്ങിനിറങ്ങിയ യുവതാരങ്ങളെല്ലാം മികച്ച പ്രകടനമായിരുന്നു നടത്തിയത്. ആദ്യ ഏകദിനത്തിൽ അരങ്ങേറിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി സ്കോർ ഉയർത്തി മികച്ച പ്രകടനം നടത്തിയിരുന്നു. പൃഥ്വി ഷാ, മനീഷ് പാണ്ഡെ തുടങ്ങിയവരും ലങ്കൻ നിരയെ വെള്ളം കുടിപ്പിച്ചു. അർധസെഞ്ചുറി നേട്ടത്തോടെയാണ് ഇഷാൻ അരങ്ങേറ്റം ഗംഭീരമാക്കിയത്. ആദ്യ കളിയിൽ പരിക്കിനെത്തുടർന്ന് ഇല്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിക്ക് ഭേദമായെന്ന റിപ്പോർട്ട് വന്നെങ്കിലും ഇന്ന് മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ മികച്ച ഫോമിലുള്ളതിനാലും സഞ്ജുവിന്റെ കാര്യം ഇതുവരെ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

Related Topics

Share this story