Times Kerala

‘രണ്ട് പേര്‍ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ തൂങ്ങി മരിച്ചു. ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ജീവന്‍ വിധി തട്ടിയെടുത്തു. മറ്റ് രണ്ട് പേരുടെത് ഈ ലോകത്തെ ജീവിതം മടുത്തുകൊണ്ട് സ്വയം ഹതൃ ചെയ്തു.’ പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മരണങ്ങള്‍

 
‘രണ്ട് പേര്‍ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ തൂങ്ങി മരിച്ചു. ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ജീവന്‍ വിധി തട്ടിയെടുത്തു. മറ്റ് രണ്ട് പേരുടെത് ഈ ലോകത്തെ ജീവിതം മടുത്തുകൊണ്ട് സ്വയം ഹതൃ ചെയ്തു.’ പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മരണങ്ങള്‍

നാല് മരണങ്ങലാണ് പ്രവാസ ലോകത്തെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. ‘രണ്ട് പേര്‍ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ തൂങ്ങി മരിച്ചു. ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ജീവന്‍ വിധി തട്ടിയെടുത്തു. മറ്റ് രണ്ട് പേരുടെത് ഈ ലോകത്തെ ജീവിതം മടുത്തുകൊണ്ട് സ്വയം ഹതൃ ചെയ്തു.’ അഷ്‌റഫ് കുറിച്ചു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

ഇന്നലെ നാല് മരണങ്ങളായിരുന്നു.രണ്ട് പേര്‍ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു.മറ്റ് രണ്ട് പേര്‍ തൂങ്ങി മരിച്ചു. ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ജീവന്‍ വിധി തട്ടിയെടുത്തു.മറ്റ് രണ്ട് പേരുടെത് ഈ ലോകത്തെ ജീവിതം മടുത്തുകൊണ്ട് സ്വയം ഹതൃ ചെയ്തു.ഇതാണ് ഈ ദുനിയാവ്.നമ്മുക്ക് മനസ്സിലാക്കി തരുന്ന പാഠങ്ങളില്‍ ഒന്നാണ് ഇത്. സാമാന്യമായൊരു സമചിത്തത പാലിക്കാന്‍ സാധിക്കുന്ന മനുഷ്യന് ഇതെല്ലാം അതാതിന്റെ രീതിയില്‍ മനസ്സിലാക്കുവാന്‍ കഴിയും.

ജീവിതവും,മരണവും രണ്ടല്ല അത് ഒന്ന് തന്നെയാണ്. ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന വേദനകളും,പ്രശ്‌നങ്ങളും വലുത് തന്നെയാണ്.ഇന്നല്ലെങ്കില്‍ നാളെ ഈ ലോകത്ത് നിന്നും സര്‍വ്വതും വെടിഞ്ഞ്,നമ്മള്‍ യാത്രയാകേണ്ടവരാണ്.ഒരിക്കലും മരണമില്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ ഒരു ജീവജാലത്തിനും കഴിയില്ല.ഓര്‍ത്ത് നോക്കുക.ജനിച്ചയുടനെ ശ്വസിക്കുവാനുളള കഴിവ് നമ്മുക്ക് കിട്ടുന്നത് എങ്ങനെയാണ്.അത് നല്‍കിയ ഉടമസ്ഥന്‍ ആരാണ്.പ്രപഞ്ചത്തിനെ നിയന്ത്രിക്കുവാന്‍ കഴിവുളളയാള്‍,അതെ ആ നാഥനാണ് നമ്മളെയും മുന്നോട്ട് നയിക്കുന്നത്.സമയം ആകുമ്പോള്‍ നമ്മുക്ക് ഈ ദുനിയാവില്‍ ശ്വസിക്കുവാന്‍ അവകാശം നല്‍കിയ പ്രപഞ്ചത്തിന്റെ നാഥനായ പടച്ചതമ്പുരാന്‍ തന്നെ അത് തിരികെയെടുത്തുകൊളളും.അത് വരെ ക്ഷമിക്കുക.

ഒരാള്‍ സ്വയം ജീവന്‍ നശിപ്പിച്ചാല്‍ ആ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അവനു തന്നെയാണ്. തന്റെ ജീവന്റെ യഥാര്‍ഥ ഉടമയെ മറന്ന്, തനിക്ക് ലഭിച്ച ഉടമസ്ഥാവകാശം ദുര്‍വിനിയോഗം ചെയ്യുകയാണ് അയാള്‍.അയാള്‍ക്ക് പരലോകത്ത് സമാധാനം കിട്ടുകയില്ല.

മരണാനന്തരം നമുക്ക് മറ്റൊരു ജീവിതമുണ്ട്. ഇഹലോകത്ത് നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റൊരുലോകത്ത് വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.നന്മ തിന്മകളുടെ തുലാസ് നമ്മുടെ മുന്നിലേക്ക് വരും,പരലോകവിശ്വാസിയായ മനുഷ്യന് ഒരു തെറ്റു ചെയ്യുവാന്‍ മുതിരുമ്പോള്‍ കാര്യമായി ചിന്തിക്കും, എന്തായാലും നാളെ പരലോകത്ത് കണക്ക് പറയേണ്ടി വരുമെന്ന ചിന്ത അവനെ ശരിയിലേക്ക് നയിക്കുന്നു.

അല്ലാഹുവിന്റ മാര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ നമ്മുക്ക് കഴിയട്ടെ,അവന്‍ ഇഷ്ടപ്പെടുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ നമ്മളെയും ഉള്‍പ്പെടുത്തുമാറാകട്ടെ. ആമീന്‍

അഷ്‌റഫ് താമരശ്ശേരി

Related Topics

Share this story