Times Kerala

”വിയര്‍ത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..” കുഞ്ചാക്കോ ബോബനെ ട്രോളി ജയസൂര്യ

 
”വിയര്‍ത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..” കുഞ്ചാക്കോ ബോബനെ ട്രോളി ജയസൂര്യ

സമൂഹ മാധ്യമങ്ങളിൽ പരസ്പരം ട്രോളുന്നവരാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. സിനിമ മേഖലക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ഇരുവരും. കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു ചിത്രവും അതിനെ ട്രോളി കൊണ്ട് ജയസൂര്യ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

വര്‍ക്കൗട്ട് കഴിഞ്ഞ് വിയര്‍ത്തിരിക്കുന്ന ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്. ”വിയര്‍ത്ത് തീര്‍ക്കുന്നു, അത് ഇഷ്ടപ്പെടുന്നു” എന്നായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്. പിന്നാലെ കമന്റുമായി ജയസൂര്യയും എത്തി.

”വിയര്‍ത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..” എന്നാണ് ചിത്രത്തിന് ജയസൂര്യ നല്‍കിയ കമന്റ്. പിന്നാലെ താരത്തിന് മറുപടികളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Related Topics

Share this story