Times Kerala

ക​ണ്ണൂ​രി​ൽ സ്വകാര്യ വോൾവോ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അപകടം; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

 
ക​ണ്ണൂ​രി​ൽ സ്വകാര്യ വോൾവോ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അപകടം; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: ജില്ലയിലെ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ പാ​മ്പാ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന വോൾവോ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ വി​രാ​ജ്പേ​ട്ട​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർക്ക് ഗുരുതര പറിക്കുള്ളതായാണ് റിപ്പോർട്ട്. ഇന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ മ​ര​ത്തി​ലി​ടി​ച്ച് നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Related Topics

Share this story