Times Kerala

സു​ധാ​ക​ര​ന് പിന്തുണയായി 5 പേർ ; സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ സ്വാഗതം ചെയ്തു 35 പേർ

 
സു​ധാ​ക​ര​ന് പിന്തുണയായി 5 പേർ ; സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ സ്വാഗതം ചെയ്തു 35 പേർ

അ​മ്പ​ല​പ്പു​ഴ: സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ ജൂ​ലൈ 25ന് ആ​ല​പ്പു​ഴ​യി​ലെ​ത്തും. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പിലെ പ്ര​വ​ര്‍​ത്ത​ന വീ​ഴ്ച​യെ കു​റി​ച്ച് അന്വേഷിക്കാനായി എളമരം ക​രീം, കെ.​ജെ.​തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ര​ണ്ടം​ഗ ക​മ്മീ​ഷനാണു എത്തുന്നത്.

ഇ​ന്ന് ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം ച​ര്‍​ച്ച ചെയ്തപ്പോൾ ജി. ​സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചി​ല്ല. ജി​ല്ലാ ക​മ്മി​റ്റി​യി​ൽ സു​ധാ​ക​ര​നെ പി​ന്തു​ണ​ച്ച​ത് 5 പേ​ർ മാ​ത്ര​മാ​ണ് .എന്നാൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ സ്വാ​ഗ​തം ചെയ്തത് 35 പേ​രും .

അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ഈ ​മാ​സം ആ​ദ്യം ചേ​ര്‍​ന്ന സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി​യാ​ണ്. സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ടി​ല്‍ സു​ധാ​ക​രനെതിരെ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു.ഇതിനു പിന്നാലെ ആണ് ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്.

Related Topics

Share this story