Times Kerala

ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക് ദാരുണാന്ത്യം: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

 
ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക് ദാരുണാന്ത്യം: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ജയ്​പൂര്‍ : ഗംഗാപൂരിലെ ഉദയ്​മോറിൽ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സന്തോഷ്​ മീണ എന്ന യുവതിയാണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ്​ ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ ഇവർ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിച്ച്‌​ തുടങ്ങിയത്​. ശനിയാഴ്ച രാവിലെ മീണ ലൈറ്റ്​ ഓണ്‍ ചെയ്​തതും ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴിയാണ്​ മീണ മരിച്ചത്​. ജയ്​പൂരില്‍ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയ സുല്‍ത്താന്‍ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.പ്രാഥമിക പരിശോധനയില്‍ ഉപകരണത്തിന്‍റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതായാണ്​ കണ്ടെത്തിയത്​. കേസ്​ രജിസ്റ്റര്‍ ചെയ്​ത പൊലീസ്​ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്​ത കടക്കാരനെ ചോദ്യം ചെയതു

Related Topics

Share this story